2011, ഒക്‌ടോബർ 16, ഞായറാഴ്‌ച

ശൂന്യം




ഓര്‍മ്മകളുടെ ശൈത്യം
എന്റെ പാഴിലകളെ
മരവിപ്പിക്കുന്നു.
ഒരു ശൂന്യതയുടെ
വിടവു നികത്താന്‍
മറ്റൊരു ശൂന്യതമാത്രം.
നിശ്ശബ്ദതയില്‍
വെറുതെ ഒരാരവമുയര്‍ത്തി
ഒരു പടുകൂറ്റന്‍ തിരമാല
കടലിലേക്ക്
തിരികെപ്പോകുന്നു.
എവിടെയും ഉപ്പുരസം
ബാക്കി നിര്‍ത്തുന്നു ജീവിതം
ഞാന്‍ തിരിച്ചു പൊയ്ക്കൊണ്ടേയിരിക്കുന്നു
തുടക്കത്തിലേക്ക്
ഇനിയെത്തില്ല
എങ്കിലും
മടങ്ങാന്‍
ഇടം നഷ്ടപ്പെടും വരേയ്ക്ക്...

12 അഭിപ്രായങ്ങൾ:

  1. ലളിതം സുന്ദരം.
    പെട്ടൊന്ന് മനസ്സിലാവുന്ന വരികള്‍ .
    ഇഷ്ടായി .
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. എവിടെയും ഉപ്പുരസം ബാക്കി നിര്‍ത്തുന്നു ജീവിതം..

    ഉണങ്ങാത്ത മുറിവുകളിലും...

    മറുപടിഇല്ലാതാക്കൂ
  3. മനോഹരമായ ഒരു ചിത്രം തൂക്കിയിടാന്‍ ഒരു ആണി പ്പഴുതില്ലാത്തത് പോലെ തോന്നി.
    ആശംസകള്‍.............

    മറുപടിഇല്ലാതാക്കൂ
  4. ഞാന്‍ തിരിച്ചു പൊയ്ക്കൊണ്ടേയിരിക്കുന്നു
    തുടക്കത്തിലേക്ക്
    ഇനിയെത്തില്ല
    എങ്കിലും
    മടങ്ങാന്‍
    ഇടം നഷ്ടപ്പെടും വരേയ്ക്ക്...

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. nannayittundu

    ആശംസകള്‍

    http://varamozhi.sourceforge.net/fonts/AnjaliOldLipi-0.730.ttf

    ee link bloginte perinu thazhe "To view malayalam properly install this font" ennu paranju paste cheyyuka

    Sasneham Sreejith

    മറുപടിഇല്ലാതാക്കൂ
  6. തിരിച്ചു പോകാന്‍ കഴിഞ്ഞെങ്കില്‍ എന്നാണ് ആഗ്രഹം,, മടുപ്പിക്കുന്ന ഈ ശൂന്യതയില്‍ നിന്നും നിസ്വാര്‍ഥമായ സ്നേഹബന്ധങ്ങളിലേക്ക്, ഗ്രാമത്തിന്റെ വിശുധിയിലേക്ക് , ബാല്യത്തിന്റെ നിഷ്കളങ്കതയിലേക്ക്....
    എന്‍റെ വേരുകളിലേക്ക്... കഴിയുമെങ്കില്‍ അമ്മയുടെ ഗര്‍ഭപാത്രത്തിലേക്ക്........
    ലളിതമനോഹരമായ സൃഷ്ടി .. അഭിനന്ദനങ്ങള്‍......

    മറുപടിഇല്ലാതാക്കൂ
  7. evideyo oru kanneerinte uppurasam bhaakiyaavunnu.....koode nashtta swepnanghalum...

    very nice sheeba.

    മറുപടിഇല്ലാതാക്കൂ