2010, ഡിസംബർ 11, ശനിയാഴ്‌ച

പ്രണയകാലം

ഫെര്‍മിന,എണ്റ്റെ പ്രിയപ്പെട്ടവളെ........എനിക്കു ചുറ്റും ജീവിതം തളിര്‍ക്കുകയും പൂവണിയുകയും ചെയ്യുന്ന ഈ വസന്ത കാലത്ത്‌ മൌനത്തിണ്റ്റെ വാല്‍മീകത്തിനുള്ളില്‍ പ്രിയേ.ഞാന്‍ മാത്രം തനിച്ചാവുന്നു.ഫെര്‍മിനാ,ഞാന്‍ ഇവിടെ ഒറ്റക്കാണു. കിരീടവും ചെങ്കോലും നഷ്ടമായ രാജകുമാരന്‍.ഈ വസന്തത്തിലും ഇവിടെ തോരാതെ മഞ്ഞു വീഴുന്നു.പുറത്തിറങ്ങാന്‍ കഴിയാതെ മനസ്സില്‍ അന്തിമങ്ങൂഴവുമായി തള്ളിനീക്കുന്ന എണ്റ്റെ ദിനരാത്രങ്ങളെ കുറിച്ച്‌ നീ എപ്പൊഴെങ്കിലും ഒര്‍ക്കാറുണ്ടോ പ്രിയേ.. മഞ്ഞു കാലത്തിനപ്പുറം ഗ്രീഷ്മവും ശിശിരവും വരുമെന്നോ പ്ളം മരങ്ങള്‍ തളിര്‍ക്കുമെന്നോ ചെറിമരങ്ങള്‍ വീണ്ടും പൂവണിയുമെന്നോ ഈ തോരാമഴ കണ്ടാള്‍ തോന്നുകയേ ഇല്ല. .രാത്രി മുഴുവന്‍ മഞ്ഞു പെയ്തു.തണുപ്പ്‌,കറുത്തുതിളങ്ങൂന്ന ഒരു തോണിയായിരുന്നു.ഞാന്‍ അതില്‍ കയറി അറിയാതീരങ്ങളിലെക്കു ഒറ്റക്കു യാത്ര പോയി.തോണിക്കു ചുറ്റും ചുവന്ന റോസാപ്പൂക്കള്‍ ഒഴുകിയകന്നു,മോഹഭംഗങ്ങ്ളുടെ അരുണ വര്‍ണത്തെ ഓര്‍മിപ്പിച്ചു കൊണ്ട്‌. ഫെര്‍മിന,ദിവസങ്ങളായി നിണ്റ്റെയോര്‍മകള്‍ എന്നെ വിടാതെ പിന്‍ തുടരുന്നു.ഞാനുണര്‍ന്നിരിക്കുന്ന ഓരോ നിമിഷവും ഉറക്കത്തിണ്റ്റെ ഇടവേളകളും സ്വപ്നത്തില്‍ പോലും നീ-നീ മാത്രം... .എല്ലാ ദിനാരംഭങ്ങളിലും സായന്തനങ്ങളിലും എണ്റ്റെ ഹ്യുദയം നിലവിളിക്കുന്നു. പ്രിയേ,ഒന്നു മടങ്ങി വരൂ....എണ്റ്റെ ജീവനിലേക്കു,ആത്മാവിലേക്ക്‌....ഒരു ജന്‍മം മുഴുവന്‍ ഞാന്‍ കാത്തുവച്ച എണ്റ്റെ വന്യമായ സ്നേഹം നിന്നെ ഏല്‍പ്പിക്കട്ടെ... ഞാന്‍ നിന്നെ ഓര്‍മിക്കുന്ന അതേ തീവ്രതയോടെ നീ എന്നെയും ഓര്‍ത്തിരുന്നെങ്കില്‍........ ഓരോ നാഡി ഞരമ്പുകളിലും വേരുകളാഴ്ത്തി ഒരു മഹാവ്യുക്ഷമായി നീയെന്നില്‍ പടര്‍ന്നു നില്‍കുകയാണു.,ആശ്വാസത്തിണ്റ്റെ തണല്‍ പടര്‍ത്തുകയാണു...... പ്രിയപ്പെട്ടവളേ-ഇരുട്ടിണ്റ്റെ അഗാധ ഗര്‍ത്തങ്ങളിലേക്ക്‌ എന്നെ വലിച്ചെറിഞ്ഞ്‌ നീ പിന്‍ വാങ്ങിയ ദിനം മുതല്‍ എണ്റ്റെ എല്ലാ രാവുകളും കാത്തിരിപ്പിണ്റ്റേതാണു.കാരണം മറ്റെന്തിനെക്കാള്‍ കൂടുതല്‍നിന്നെ ഞാന്‍ സ്നേഹിക്കുന്നു. പ്രഭാതത്തില്‍ ഉണരുമ്പോള്‍ നിണ്റ്റെ മുഖത്തു മയങ്ങിക്കിടക്കുന്ന സ്വപ്നങ്ങളുടെ ആഴം എനിക്കു നോക്കിയിരിക്കണം.നിണ്റ്റെ മിഴികളുടെ അഗാധ നിഗൂഡതകളില്‍ ഒളിച്ചൂ കിടക്കുന്ന അറ്റമില്ലാത്ത സ്നേഹത്തിണ്റ്റെ ഉറവ എനിക്കു രുചിച്ചു നോക്കണം.നിണ്റ്റെ അധരങ്ങളുടെ തുടുപ്പില്‍ വല്ലപ്പോഴും വിരിയുന്ന മന്ദഹാസത്തിണ്റ്റെ പൂമൊട്ടുകള്‍ എനിക്കു ചുംബിക്കണം.ഇളംകാറ്റില്‍ കുസ്രുതി കാണിക്കുന്ന നിണ്റ്റെ കുറുനിരകള്‍ ചുംബിക്കുന്ന കവിളിണകളിലെ കുങ്കുമം തൊട്ടെടുക്കണം. പ്രിയപ്പെട്ടവളേ,നിന്നെ ഞാന്‍ സ്നേഹിക്കുന്നു,അത്രമേല്‍ നീ എണ്റ്റേതാണു.ഉടയാത്ത ഒരു സ്ഫടികപ്പാത്രം പോലെ എണ്റ്റെ ഹ്യുദയത്തില്‍ നിന്നെ ഞാന്‍ കുടിയിരുത്തും.പോറലുകള്‍ വീഴാതെ,കറ പുരളാതെ ഞാന്‍ നിന്നെ കാത്തുവെക്കും.നീയൊരിക്കലും മറ്റൊരാളുടെതാകില്ല.ആരുടെ കരങ്ങളും നിന്നെ തലോടിയുറക്കില്ല,തഴുകിയുണര്‍ത്തില്ല.നിണ്റ്റെ ശരിരം എന്നും പരിശുദ്ധമായിരിക്കും.അധരങ്ങള്‍ കളങ്കമറ്റതും വിയര്‍പ്പ്‌ സ്ഫടിക സമാനവുമയിരിക്കും.രക്തവും ജീവനും ഊറ്റിയെടുത്ത്‌ നിണ്റ്റെ ഉദരത്തില്‍ ആരുടെയും ജീവന്‍ സ്പന്ദിക്കില്ല.ഇപ്പൊള്‍ പറിച്ചെടുത്ത വനപുഷ്പം കണക്കെ നീ പുതുമയുള്ളവളായിരിക്കും.നിണ്റ്റെ കണ്ണിമകള്‍,ആര്‍ക്കും വേണ്ടാത്ത കാല്‍പാദങ്ങള്‍,ബലൂണിനെക്കാള്‍ ലോലമായ നിണ്റ്റെ ഹ്യുദയം,ആലിപ്പഴം പൊലെയുള്ള നിണ്റ്റെ വികാരങ്ങള്‍....എന്നെ ഭ്രാന്തു പിടിപ്പിക്കുമാറു പ്രിയപ്പെട്ടവളേ നീ എണ്റ്റേതാവുന്നു. ഈ വൈകിയ രാത്രിയിലും നിന്നില്‍ നിന്ന്‌ ഒരു സന്ദേശം വരുമെന്ന വിഫല പ്രതീക്ഷയൊടെ ഈ ദിനത്തിലും ഞാന്‍ ഉണര്‍ന്നിരിക്കുന്നു.ഇന്നു മുഴുവന്‍ കൈകളില്‍ പ്രണയ പുഷ്പങ്ങളുമായി കടന്നുപോകുന്ന മുഖങ്ങളില്‍ ഞാന്‍ നിന്നെ തിരഞ്ഞു.നീ വന്നില്ല....നീ മാത്രം വന്നില്ല.... നിണ്റ്റെ പ്രണയം എണ്റ്റെ മുറിവുകളില്‍ മ്യ്തസഞ്ജീവനിയാവുമെന്നും പനിക്കുന്ന എണ്റ്റെ ഹ്യ്ദയത്തെ വാരിയണച്ചു സ്വാന്തനിപ്പിക്കുമെന്നും എരിതീയില്‍ വേനല്‍മഴ പോലെ പെയ്തിറങ്ങുമെന്നും ഞാന്‍ തീവ്രവേദനയോടെ അറിയുന്നു. അക്കോര്‍ഡിയണ്റ്റെ വിദൂരനാദം തെരുവിലൂടെ കടന്നുപോകുന്ന ഈ ദിനത്തിണ്റ്റെ രാവറുതിയിലെങ്കിലും ഒരു സമാശ്വാസസന്ദേശമെങ്കിലും നല്‍കി ഈ നിശ്ശബ്ദതക്ക്‌ ഭംഗം വരുത്തുക.എന്നെ സ്വസ്ഥ്നാക്കുക.... ആത്മപീഡനങ്ങളുടെ ദിനരാത്രങ്ങള്‍ കഴിഞ്ഞു പോയിരിക്കുന്നു. പ്രിയമുള്ളവളേ............ഇനി നിനക്ക്‌ എന്നിലേക്കു തിരിച്ചു വരാം. തിരിച്ചു വരാം...... (ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിണ്റ്റെ വിഖ്യാത നോവല്‍ കോളറകാലത്തെ പ്രണയത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍-ഫെര്‍മിന ഡാസ,ഫ്ളോറണ്റ്റീന അരിസ)

6 അഭിപ്രായങ്ങൾ:

  1. ആദ്യം ഞാന്‍ വിചാരിച്ചു ഫാത്തിമ എന്നെഴുതിയപ്പോള്‍ ഫെര്‍മിന എന്നായതാനെന്നു.

    ആശംസകള്‍ അറിയിച്ചുകൊള്ളുന്നു

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിലെ പ്രണയവൂം പ്രതീക്ഷയും, സ്വപ്നങളും, വിരഹവും, വേദനയും പ്രതിഭയുടെ തിളക്കവും ചൈതന്യവുമൂറുന്ന മൊഴികളില്‍ ഭൗതിക സമൂഹത്തിന്റെ സാധാരണ നിയമങളില്‍ നിന്നുകൊണ്ടു തന്നെ ആവിഷ്കരിക്കുന്നു.

    ആശയങളുടെ ദാര്‍ശനിക അതിപ്രസരമോ ദുര്‍ഗ്രഹതയോ ഇല്ലാതെ, വിചിത്ര ചിന്തകളുടെ സിംഹ ഗര്‍ജ്ജനങളൊ അസ്വസ്തതയുടെ ക്രോധരോഹങളോ കൂടാതെ ലളിതവും നിഷ്കളങ്കവുമായ താള ലയങളിലുടെ, വരവര്‍ണ്ണങളിലുടെ ആത്മാവിഷ്കാരം നടത്തുന്ന രീതി മറ്റുള്ളവരില്‍ നിന്നും താങ്കളെ വ്യത്യസ്തനാക്കുന്നു.
    I wish you every success in your future works

    മറുപടിഇല്ലാതാക്കൂ