2012, ജൂലൈ 8, ഞായറാഴ്‌ച

ഋതുമര്‍മ്മരങ്ങള്‍-പുസ്തക പ്രകാശനം

                                 ഋതുമര്‍മ്മരങ്ങള്‍- നോവല്‍ (ഹരിതം ബുക്ക്സ്,കോഴിക്കോട്)

ആരവങ്ങളില്ലാതെ എന്റെ ആദ്യ നോവല്‍ 'ഋതുമര്‍മ്മരങ്ങള്‍ 'നിങ്ങള്‍ക്കു മുമ്പില്‍ സദയം സമര്‍പ്പിക്കുകയാണ്.ചെറുകഥകള്‍ മാത്രം എഴുതുന്ന,കഥകള്‍ക്കിടയില്‍ മൗനത്തിന്റെ ദീര്‍ഘമായ ഇടവേളകള്‍ ബാക്കിവെയ്കുന്നൊരാള്‍ക്ക് നോവലെഴുതാനുള്ള പ്രേരണ തന്നത് പിതൃതുല്യനായ സി രാധാകൃഷ്ണന്‍ സാറായിരുന്നു.അദ്ദേഹം പറഞ്ഞില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷേ,'ഋതുമര്‍മ്മരങ്ങള്‍' പിറവിയെടുക്കുമായിരുന്നില്ല .എഴുതിക്കഴിഞ്ഞ് പ്രസിദ്ധീകരിച്ചു വന്നപ്പോഴേക്കും ജീവിതവും ചിന്തകളും ഒരുപാടു മാറിപ്പോയിരുന്നു.ഇപ്പോള്‍ വീണ്ടും വായിച്ചു നോക്കുമ്പോള്‍ ഒരുപാടു മാറ്റങ്ങള്‍,കൂട്ടിച്ചേര്‍ക്കലുകള്‍ ഒക്കെ വേണമെന്ന് മനസ്സിലാവുന്നു.എങ്കിലും ആദ്യത്തെ നോവലിന്റെ എല്ലാ പരിമിതികളോടെയും 'ഋതുമര്‍മ്മരങ്ങള്‍' എനിക്കു പ്രിയപ്പെട്ടതാണ്.പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് തുളുനാട് നോവല്‍ പ്രശംസാപത്രം നേടാനും  ഒ വി വിജയന്‍ നോവല്‍ മത്സരത്തിന്റെ അവസാന റൗണ്ട് വരെ എത്താനും കഴിഞ്ഞുവെന്നതിലും എനിക്ക് ആഹ്ലാദമുണ്ട്.എങ്കിലും എന്റെ സഹൃദയരായ സുഹൃത്തുകളാണ് ഋതുമര്‍മ്മരങ്ങളെ വിലയിരുത്തേണ്ടവര്‍.എന്റെ എഴുത്തിനെ സ്നേഹിക്കുന്ന ,അകമഴിഞ്ഞു പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്കു മുമ്പില്‍ നിറഞ്ഞ സ്നേഹത്തോടെ ഞാനെന്റെ ആരതിയെ സമര്‍പ്പിക്കുന്നു.പൂക്കളും മുള്ളുകളും സ്വാഗതം ചെയ്യുന്നു.

12 അഭിപ്രായങ്ങൾ:

 1. അഭിനന്ദനങ്ങള്‍ ചേച്ചി.
  ഇതൊരു തുടക്കം മാത്രമാവട്ടെ.
  വരാനിരിക്കുന്ന പെരുമഴക്കു മുമ്പുള്ള
  ചാറ്റല്‍ മഴ പോലെ :)
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. സന്തോഷം,മേയ് മാസ പുഷ്പമേ..നന്ദി

  മറുപടിഇല്ലാതാക്കൂ
 3. അജ്ഞാതന്‍2012, ജൂലൈ 9 4:57 AM

  hridayam thuranna aashamsakal....prarthanakal...

  മറുപടിഇല്ലാതാക്കൂ
 4. Anjathanavaan uddeshichathalla,thettu pattiyathanu...

  മറുപടിഇല്ലാതാക്കൂ
 5. Ohhh my God… that’s such fabulous news… I guess I dropped in at the right time
  Congratulations and I m so happy for you,
  May it be a best seller

  മറുപടിഇല്ലാതാക്കൂ
 6. പ്രീയപ്പെട്ട ഷീബ
  ഋതുമര്‍മരങ്ങള്‍ എന്ന കൃതിക്ക് ആശംസകള്‍ .
  ഒരു നോവല്‍ എഴുതുക എന്നത് എത്ര ബുദ്ധിമുട്ടുള്ള കാര്യം ആണ് എന്ന് എനിക്കറിയാം.
  കാരണം ഞാന്‍ രണ്ടുവട്ടം ആ ശ്രമം നടത്തി പാതിവഴിയില്‍ ഉപേക്ഷിച്ചു .
  ആ മോഹം ഇന്നും മനസ്സില്‍ ഉണ്ട്.
  ഷീബയുടെ പുസ്തകം അടുത്ത കേരള യാത്രയില്‍ വാങ്ങി വായിക്കും .
  എന്നിട്ട് വീണ്ടും വരാം .

  മറുപടിഇല്ലാതാക്കൂ
 7. dear sheeba ,

  kanalezhutth" enna oru katha maathrame vaayichullu..pakshe entho oru aduppam varikalode thonni ...
  akanda namam kelkkunna ambalavum pinne thirumaandhaamkunnum....ente naattukaariyaano ezhuthiyathu ennoru thonnal. arinjappol valare santhosham thonni...matthramalla c radhakrishnan saar aanu gurusthaaniiyan ennarinjappolum.

  eni kooduthal vaayichathinu shesham matthram abippraayam.

  ellaavitha bhavukhanghalum


  മറുപടിഇല്ലാതാക്കൂ
 8. ആശംസകൾ നേരുന്നു. ഇനിയും ഒരുപാടെഴുതാൻ കഴിയട്ടെ!

  മറുപടിഇല്ലാതാക്കൂ
 9. എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി.വൈകിയതില്‍ ക്ഷമിക്കുമല്ലോ..

  മറുപടിഇല്ലാതാക്കൂ
 10. ഒരു ഫോളോ ബട്ടണ്‍ ചേർക്കു, എന്നാലെ ഞങ്ങള്ക്ക് ഫോളോ ചെയ്യാൻ pattu

  മറുപടിഇല്ലാതാക്കൂ