2013, ജൂലൈ 29, തിങ്കളാഴ്‌ച

എന്റെ കഥാ സമാഹാരം നീലലോഹിതം...1996 മുതല്‍ 2012 വരെ എഴുതിയ 23 കഥകള്‍.ജീവിതത്തിലെ രണ്ടു കാലങ്ങളില്‍,രണ്ടു നൂറ്റാണ്ടുകളില്‍ എഴുതിയ ഈ കഥകള്‍ വര്‍ത്തമാനത്തിന്റെ കാലുഷ്യങ്ങളും ഭൂതകാലത്തിന്റെ കാല്‍പനികതകളുമാണെനിക്ക്..കഥകളാല്‍ സമ്പന്നമായ ഒരു കുട്ടിക്കാലം എനിക്കുതന്ന എന്റെ വല്യുമ്മയ്ക്,എന്നെത്തേടി വന്ന കഥാപാത്രങ്ങള്‍ക്ക് ,കഥയുടെ ചക്രവാളം കടന്നു പോകാന്‍ എനിക്കു പ്രേരണ തരുന്ന ,എന്റെ കഥകളെ സ്നേഹിക്കുന്നവര്‍ക്ക്, രവി ഡിസി,എ വി ശ്രീകുമാര്‍,ആര്‍ രാംദാസ്,പി എസ് സുരേഷ്,ഡോ.ഖദീജ മുംതാസ്, തെല്‍ഹത്ത്,വീട്ടുകാര്‍,സഹപ്രവര്‍ത്തകര്‍,മാധ്യമസൂഹൃത്തുക്കള്‍ എല്ലാവരോടുമുള്ള നന്ദി ഒറ്റവാക്കില്‍ പറഞ്ഞു തീര്‍ക്കാനാവില്ല.നീലലോഹിതത്തെ ഞാന്‍ എല്ലാവര്‍ക്കുമായി സമര്‍പ്പിക്കുന്നു.