2011, സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

പറയാന്‍ മറന്നത്....പറയാന്‍ ഒരുപാടു
ബാക്കി വെയ്ക്കുമ്പോള്‍
പറഞ്ഞതെല്ലാം
അര്‍ത്ഥശൂന്യമാകുന്നതു പോലെ
വരികള്‍ക്കിടയില്‍
എഴുതാന്‍ മറന്നത്,
വാക്കുകള്‍ക്കിടയില്‍
പറയാന്‍ മറന്നത്
മുള്ളുകളായി
ഹൃദയത്തില്‍ വന്നു
തറയ്ക്കന്നു.
ഈ വേദനയ്കു
പരിഹാരമില്ലേ
ചിന്തകളിലെ തീ
ഒരിയ്ക്കലും അണയുകയില്ലേ
വ്യര്‍ത്ഥജന്‍മത്തിന്റെ
വ്രണങ്ങള്‍ക്കിടയിലും
പുഞ്ചിരി വിടര്‍ത്താന്‍
കഴിയുമെന്ന് നീ പറയുന്നു.
ഒരു പുഞ്ചിരി
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്
ഒരുപാടു തുള്ളി കണ്ണീരില്‍
നിന്നാവാം.
വേദനയോടെ
നീ മടങ്ങുമ്പോള്‍
എന്റെ ജന്മം
കണ്ണാടിച്ചില്ലുകളായി
നുറുങ്ങിപ്പോവുന്നു,
ഓരോ ചില്ലിലും
നിന്റെ ദൈന്യതയുടെ
നിഴലുകള്‍ ബാക്കി വെയ്ക്കുന്നു
സൌഹൃദംചിലപ്പോള്‍
പൂരിപ്പിക്കാന്‍
കഴിയാത്ത ഒരു
സമസ്യയാവുന്നതെന്താണ്........

9 അഭിപ്രായങ്ങൾ:

 1. "ഒരു പുഞ്ചിരി
  ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്
  ഒരുപാടു തുള്ളി കണ്ണീരില്‍
  നിന്നാവാം"

  നല്ല ഫീലുള്ള വരികള്‍
  ആശംസകള്‍

  മറുപടിഇല്ലാതാക്കൂ
 2. കാല്‍പാട് ഇന്നാണ് കണ്ണില്‍ പെട്ടത്.....വരികള്‍ നന്നായി....ഒടുവിലെ വരികള്‍ ശ്രദ്ധേയം...അഭിനന്ദനങ്ങള്‍..
  [എന്റെ അത്തോളി കഥയിലേക്ക്‌ സ്വാഗതം....]

  മറുപടിഇല്ലാതാക്കൂ
 3. ചിന്തകളിലെ തീ മൃത്യു ഒരിക്കല്‍ അപഹരിക്കും . അത് വരെ പടരട്ടെ അഗ്നി നാളങ്ങള്‍ ........

  മറുപടിഇല്ലാതാക്കൂ
 4. Nalloru blog..... Valare nannayirikunnu ee kavitha.... Orupad ishtayi..... Aasamsakal....Nalloru blog..... Valare nannayirikunnu ee kavitha.... Orupad ishtayi..... Aasamsakal....

  മറുപടിഇല്ലാതാക്കൂ
 5. ഈ വേദനയ്കു
  പരിഹാരമില്ലേ
  ചിന്തകളിലെ തീ
  ഒരിയ്ക്കലും അണയുകയില്ലേ
  ...തീര്‍ച്ചയായ്യും ...ആശംസകള്‍...

  മറുപടിഇല്ലാതാക്കൂ
 6. അഭിപ്രായമെഴുതിയ എല്ലാവര്ക്കും നന്ദി.ഇനിയും വായിക്കുമല്ലോ.

  മറുപടിഇല്ലാതാക്കൂ