പകര്‍ന്നു കഴിയുമ്പോള്‍
എല്ലാം തീര്‍ന്നുപോകുന്നു.
പ്രകാശത്തിന്റെ ഇരിപ്പിടം,
ജീവന്റെ വാല്‍നക്ഷത്രം,
എന്നു കരുതിയത്
തണുത്തിരുണ്ട
കരിക്കട്ടയാവുന്നു.
ചിരിക്കുന്ന നിന്റെ
സൂര്യമുഖം
കോമ്പല്ലുകള്‍ തുറന്ന്
എന്റെ മുഖത്തിനു
നേര്‍ക്കു പിടിച്ച
വിപരീതമാകുന്നു.
വിഹ്വലതകളുടെ
കയ്പുതീര്‍ക്കാന്‍
ഞാന്‍ തിരഞ്ഞെടുക്കുന്നതൊക്കെയും
വേദനയുടെ കയ്പന്‍
കടലുകളെ മാത്രം...
ഈ രാത്രി കൂടെ
കാത്തുനില്‍ക്കുക,
നിശാഗന്ധി വിരിയാന്‍
ഇനിയുമുണ്ട് നേരം.
പുലരും മുമ്പേ
യാമക്കോഴി കൂവുമ്പോള്‍
ഉണരാത്ത എന്നെ
വിളിച്ചുണര്‍ത്താന്‍
ഇനി നീ പോലും
വരാതിരിക്കുക.
നീ പോലും വരാതിരിക്കുക...
സൂര്യമുഖം
മറുപടിഇല്ലാതാക്കൂകോമ്പല്ലുകള് തുറന്ന്
എന്റെ മുഖത്തിനു
നേര്‍ക്കു പിടിച്ച...
നല്ല വരികള്‍ ഭാവുകങ്ങള്‍
വളരെ നന്ദി.തുടര്‍ന്നും വായിക്കുമല്ലോ
മറുപടിഇല്ലാതാക്കൂnannayittundu
മറുപടിഇല്ലാതാക്കൂനന്നായിട്ടുണ്ട് ഷീബ
മറുപടിഇല്ലാതാക്കൂനല്ല വരികള്‍
ആശംസകള്‍
വളരെ നന്ദി.വളരെ നന്ദി.
മറുപടിഇല്ലാതാക്കൂസ്നേഹിക്കുന്നവര് തിരിഞ്ഞു കൊത്തുമ്പോഴുള്ള ആ ദുഃഖം ............................വളരെ നന്നായിട്ടുണ്ട്
മറുപടിഇല്ലാതാക്കൂManoharamaya varikal.....
മറുപടിഇല്ലാതാക്കൂഈ രാത്രി കൂടെ
മറുപടിഇല്ലാതാക്കൂകാത്തുനില്ക്കുക,
നിശാഗന്ധി വിരിയാന്‍
ഇനിയുമുണ്ട് നേരം.
ഇഷ്ടായി ആശംസകള്‍
സ്നേഹത്തിന്‍റെ ചില ഒഴിയാ ബാധകള്‍......
മറുപടിഇല്ലാതാക്കൂകൊമ്പല്ലകത്ത് വെച്ചാണ് പുഞ്ചിരിക്കുക...
നല്ല വായനാനുഭവം തന്നു നിങ്ങളുടെ കവിത...
[എന്റെ മുറ്റത്തേക്കു സ്വാഗതം ]
ഇത്ര നന്നായി വായിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുന്ന നിങ്ങള്‍ക്കെല്ലാവര്‍ക്കും ഒരുപാട് ഒരുപാട് നന്ദി
മറുപടിഇല്ലാതാക്കൂ