1.എഴുതിത്തുടങ്ങിയതെപ്പോള്‍
അക്ഷരങ്ങളെ പരിചയപ്പെടുത്തിയ സീതാലക്ഷ്മി ടീച്ചര്‍,ഭാഷയെ ശുദ്ധീകരിച്ച പാര്‍വതി ടീച്ചര്‍,പുസ്തകങ്ങളോട് കൂട്ടുകൂടാന്‍ പഠിപ്പിച്ച ആപ്പ(ഉപ്പ),ഭാവനയ്ക്കു ചിറകു നല്‍കിയ വല്യുമ്മ, പിന്നെ പ്രകൃതിയുമായി എന്നെ അടുപ്പിച്ച സരോജിനി ..ഇവരില്ലായിരുന്നെങ്കില്‍ ഞാനൊരിക്കലും എഴുത്തുകാരിയാവുമായിരുന്നില്ല.വായനയ്ക്കു നിയന്ത്രണമില്ലാത്ത ബാല്യമായിരുന്നു എന്റേത്.എന്തും വായിക്കാം.ജനപ്രിയവാരികകള്‍
2.സ്വന്തം ജീവിതാനുഭവങ്ങള്‍ കഥയാക്കി മാറ്റിയിട്ടുണ്ടോ?
ജീവിതാനുഭവങ്ങള്‍ പലതും കഥകള്‍ക്കു പ്രേരണയായിട്ടുണ്ട്.പക്ഷേ സംഭവങ്ങളുടെ നേര്‍പ്പകര്‍പ്പായി കഥയെഴുതാറില്ല.സ്വയം അനുഭവിക്കുമ്പോള്‍ മാത്രമല്ല മറ്റുള്ളവരുടെ അനുഭവങ്ങളോട് തന്മയീഭാവം പ്രകടിപ്പിക്കാനാവുമ്പോള്‍ കൂടിയാണ് എഴുത്തു വരുന്നത്.എങ്കിലും ഓരോ കഥയിലും ഭാവനയും സങ്കല്പവും ചേര്‍ത്താണ് അനുഭവങ്ങളെ ആവിഷ്‌കരിക്കാറ്.അങ്ങനെ കഥയാക്കാന്‍ പറ്റില്ലെന്നു തോന്നുന്ന അനുഭവങ്ങള്‍ ഓര്‍മ്മക്കുറിപ്പുകളായി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.'
3ഭാവനയില്‍ നിന്നു പിറവി കൊള്ളുന്ന എഴുത്താണോ അതോ ജീവിതാനുഭവങ്ങളുടെ പകര്‍ത്തിയെഴുത്താണോ നല്ലത്.എന്താണഭിപ്രായം?
അനുഭവങ്ങളുടെ പകര്‍ത്തിയെഴുത്ത് കഥയോ നോവലോ ആണെന്നു പറയാനാവില്ല.അത് ആത്മകഥയോ ജീവചരിത്രമോ ഓര്‍മ്മക്കുറിപ്പോ ആണ്.അനുഭവങ്ങളും ഭാവനയും കൂടിച്ചേരുമ്പോഴാണ് എഴുത്തിന് സര്‍ഗ്ഗാത്മകത രചനയെന്ന നിലയില്‍ ഭാവുകത്വം കൈവരുന്നുള്ളൂ എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.അനുഭവങ്ങ
4.പഴമയുടെ എഴുത്തും എഴുത്തുകാരും എഴുത്തിന്റെ യാത്രയില്‍ പ്രേരകശക്തിയായി കടന്നു വന്നിട്ടുണ്ടോ?.വന്നിട്ടുണ്
പൂര്‍വ്വസൂരികളെ വായിച്ചില്ലായിരുന്നുവെങ്കി
5.പുതിയ കാലത്തിലെ അറിയപ്പെടുന്ന എഴുത്തുകാരി എന്ന നിലയില്‍ എഴുതിത്തുടങ്ങുന്നവരോട് എന്താണ് പറയാനുള്ളത്.?
എഴുത്ത് ഒരാളില്‍ തനിയെ വന്നുചേരുന്നതാണ്.വായനയിലൂട
എഴുതിയത് തിരുത്തിയെഴുതാനുള്ള മനസ്സാണ് ഒരു നല്ല എഴുത്തുകാരന് അത്യാവശ്യം.പ്രസിദ്ധീകരിക്ക
എഴുത്ത് ഉള്ളിലുണ്ടെങ്കില്‍ വായനയുടെ ഏതെങ്കിലും ഘട്ടത്തില്‍ നിങ്ങള്‍ എഴുതുക തന്നെ ചെയ്യും.പുറംലോകം അറിഞ്ഞാലുമില്ലെങ്കിലും അത് സംഭവിക്കാതിരിക്കില്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ