2018, ഡിസംബർ 25, ചൊവ്വാഴ്ച



                                   എഴുത്തു മാസിക കഥാ ചര്‍ച്ച



                              

1.നവ മലയാള കഥയുടെ ലോകത്തു സഞ്ചാരവഴികളെ എഴുത്ത്കാരൻ /എഴുത്തു കാരി എന്ന നിലയിലും വായനക്കാരൻ/വായനക്കാരി  എന്നാ നിലയിലും എങ്ങനെയാണു നോക്കിക്കാണുന്നത് ?ഏതു തരം മൗലികതയെയാണ് താങ്കൾ അന്വേഷിക്കുന്നതും ആവിഷ്കരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നതും ?
1.പുതിയ കാലത്ത് കഥ എന്ന മാധ്യമം വളരെ സജീവമായിത്തന്നെ നിലനില്ക്കുന്നു.നവകാലത്തിന്റെ  വിഷയങ്ങള്ചടുലമായി എഴുത്തുകാര്കൈകാര്യം ചെയ്യുന്നത്  ആശാവഹമാണ്.ധാരാളം എഴുത്തുകാര്എഴുത്തില്സ്വന്തമായ ഇടങ്ങള്കണ്ടെത്താനായി ശ്രമിക്കുന്നു.ദാരിദ്ര്യവും അലച്ചിലും തൊഴിലില്ലായ്മയും സ്വത്വപ്രതിസന്ധിയും തീവ്ര രാഷ്ട്രീയതയുമൊക്കെയാണ് മുന്തലമുറയുടെ എഴുത്തിന് ശക്തി പകര്ന്നതെങ്കില്പുതുകാലത്തിന്  സോഷ്യല്മീഡിയയുടെയും ഇന്റര്നെറ്റിന്റെയും വലിയ ലോകം കൂടി സ്വന്തമായുണ്ട്.അതുകൊണ്ടു തന്നെ വായനക്കാരനും എഴുത്തുകാരനുമിടയില്ദൂരം വളരെക്കുറവാണ്.ഇതിവൃത്തത്തിലാണ് മുന്തലമുറ പുതുമ തേടിയിരുന്നതെങ്കില്നവ കഥാകാരന്ആവിഷ്കാരത്തിലും വായനക്കാരനിലേക്കെത്തുന്നതിലുമാണ് പരീക്ഷണങ്ങള്നടത്തുന്നത്.
ആഴത്തിലുള്ള വായനയുടെയും ചിന്തയുടെയും ധ്യാനത്തിന്റെയും അഭാവം നവകഥകളില്പലപ്പോഴും അനുഭവപ്പെടുന്നുണ്ട്. അതുപോലെ പ്രശസ്തിക്കും മത്സരത്തിനും പുരസ്കാരങ്ങള്ക്കും ഇന്ന് വലിയ സ്ഥാനമാണുള്ളത്.ഒരു പ്രത്യേക ഉദ്ദേശ്യം വച്ച് ആരുടെയോ പ്രേരണകൊണ്ട്     എഴുതുന്നതു പോലെ കൃത്രിമത്വം തോന്നാറുണ്ട് ചില രചനകളില്‍.എണ്പതുകളിലും തൊണ്ണൂറുകളിലും ഓണപ്പതിപ്പുകളിലും മറ്റും വരുന്ന കഥകള്നിധി പോലെ സുക്ഷിച്ചു വച്ചിരുന്നു. വീണ്ടും വീണ്ടും വായിക്കാന്‍ , ചിന്തിക്കാന്‍,സ്വപ്നം കാണാന്‍..ഏറ്റവും മികച്ച കഥകള്അക്കാലത്താണ് ഇറങ്ങിയിരുന്നത്.എം മുകുന്ദന്‍,എന്എസ് മാധവന്‍,സക്കറിയ,ആനന്ദ് പിന്നെ കേരളത്തിനു പുറത്തുള്ള എഴുത്തുകാരുടെ കഥകളുടെ വിവര്ത്തനങ്ങള്‍...ഇന്നു പക്ഷേ ഓണപ്പതിപ്പുകള്സൂക്ഷിച്ചു വെയ്ക്കാറില്ല.ഓണപ്പതിപ്പിലേക്കായി പടച്ചുണ്ടാക്കിയ പോലെയാണ് പല കഥകളും.ഓണപ്പതിപ്പിന്റെ ഗൃഹാതുരത ചോര്ന്നു പോയിരിക്കുന്നു.അതുപോലെ നവകഥകളുടെ നീളക്കൂടുതല്പലപ്പോഴും വിരസതയുണ്ടാക്കുന്നുണ്ട്. വെറുതെ വലിച്ചു നീട്ടി പേജുകള്വര്ദ്ധിപ്പിക്കുമ്പോള്സെലക്ടീവായി മാത്രം വായിക്കാന്സമയമുള്ള ഒരാള്ക്ക് ഒരു കഥയില്ത്തന്നെ സമയം കളയാനാവില്ല.ധാരാളം എഴുത്തുകാരും പുസ്തകങ്ങളും ദിനംപ്രതി ഉണ്ടാവുന്നതു കൊണ്ടു തന്നെ പുതുകാലത്തെ വായനക്കാരന് തിരഞ്ഞെടുത്ത് വായിക്കാന്അവസരങ്ങളുണ്ട്.
എഴുത്തുകാരി എന്ന നിലയില്നവകഥാലോകത്ത്   ആഹ്ലാദിപ്പിക്കുന്ന സംഗതി വായനക്കാരുടെ പ്രതികരണങ്ങള്അതിവേഗം അറിയാന്കഴിയുന്നു എന്നതാണ്.പഴയകാലത്തെപ്പോലെയല്ല ഇന്ന്   എഴുതുമ്പോള്എന്തു സംശയം വന്നാലും തീര്ത്തു തരാന്ഇന്റര്നെറ്റും സൗകര്യങ്ങളുമുണ്ട്. അതുപോലെ സ്ത്രീ പുരുഷ ഭേദമില്ലാതെത്തന്നെ മനസ്സില്തോന്നുന്നത് ആവിഷ്ക്കരിക്കാനുള്ള സ്വാതന്ത്ര്യം പുതുകാലം തരുന്നുണ്ട്.മുന്തലമുറയിലെ ചില എഴുത്തുകാരികള്പറയാറുണ്ട് അവരുടെ കാലത്തൊന്നും സ്ത്രീകള്എഴുതുന്നതേ സമൂഹത്തിനു ദഹിക്കില്ലായിരുന്നുവെന്നും പുതുതലമുറയുടെ എഴുത്തുകള്കാണുമ്പോള്അത്ഭുതവും ആഹ്ലാദവും തോന്നാറുണ്ടെന്നും.
പരിമിതിയില്ലാത്ത ഒരു ലോകത്തെ എഴുത്തിലൂടെ ആവിഷ്ക്കരിക്കാനാണ്    ആഗ്രഹിക്കുന്നത്.മുന്കാലത്തിന്റെ തുടര്ച്ച തന്നെയാണ് പുതുകാലത്തെ എഴുത്ത്.  ഒരാള്പറഞ്ഞു നിര്ത്തിയിടത്തു നിന്നു മറ്റൊരാള്തുടരുന്നു.അതങ്ങിനെ അവിരാമമായി തുടര്ന്നു പോവുകതന്നെ ചെയ്യും.അപരിചിതമായ വിഷയങ്ങളെയല്ല ഞാന്അന്വേഷിക്കുന്നത്  .മറിച്ച് പരിചിതമായ ലോകത്തെ എന്റേതായ രീതിയില്ആവിഷ്ക്കരിക്കാനാണ് ശ്രമിക്കുന്നത്.
2.ഭാവനയുടെ പുതിയ വിതാ നങ്ങൾ കാലവുമായി നടത്തുന്ന നിഗൂഡഭാഷണങ്ങളെ താങ്കളുടെ ചിന്തകൾ എങ്ങനെ കാണുന്നു ?യാഥാർഥ്യം ,ഭാവന ,പ്രതിബന്ധങ്ങൾ ,=ഇവ ചേർന്നു നിർമ്മിക്കുന്ന എഴുത്തിന്റെയും വായനയുടെയും ലോകങ്ങളെ എങ്ങനെ ആവിഷ്കരിക്കുന്നു ?
2.വായനക്കാരി മാത്രമായിരുന്ന കാലത്ത്   പുസ്തകങ്ങള്വായിക്കുമ്പോഴെല്ലാം എഴുത്തുകാരന്സൃഷ്ടിച്ച  ലോകം  ഭാവനയിലൂടെ നോക്കിക്കാണാനാണ് ശ്രമിച്ചിരുന്നത്.വായന കഴിഞ്ഞും ലോകങ്ങളിലൂടെ തനിയെ യാത്ര ചെയ്യുമ്പോഴാണ് എഴുതാന്പ്രേരണയുണ്ടാവുന്നത്. ചുറ്റും കാണുന്ന കാഴ്ചകളിലെല്ലാം കഥയുണ്ട് .അതുകണ്ടെടുക്കണമെങ്കില്മനനവും ഭാവനയും ഏറെ വേണം.
നുണകളോടും സത്യങ്ങളോടും ചേര്ന്ന് ഒളിച്ചുകളി നടത്തുന്നവരാണ് കഥാകാരന്‍.എല്ലാ കഥകളും യാഥാര്ത്ഥ്യവും ഭാവനയുമാണ്.സത്യവും നുണയുമാണ്.ഒരു യഥാര്ത്ഥ സംഭവത്തെ ഭാവനയുടെ വസ്ത്രമണിയിച്ച് ആവിഷ്ക്കരിക്കുമ്പോള്ത്തന്നെ ഭാവനയെ സംഭ്രമിപ്പിക്കുന്ന യാഥാര്ത്ഥ്യങ്ങളായി മാറ്റാനും എഴുത്തുകാരന്ശ്രമിക്കുന്നു.പച്ചയായി ഒരു യാഥാര്ത്ഥ്യത്തെ ആവിഷ്ക്കരിക്കുമ്പോള്ഒരു പക്ഷേ അത് വായനക്കാരനിലേക്കെത്തിക്കൊളഌണമെന്നില്ല.അതേസമയം ഭാവനയുമായി കൂട്ടു ചേരുമ്പോള്അതൊരു സുന്ദരമായ സൃഷ്ടിയായിത്തീരുകയാണ്.
ഭാവനയാണ് എഴുത്തിനു സൗന്ദര്യം പകരുന്നതെങ്കില്പ്രതിബന്ധങ്ങളാണ് എഴുത്തിനു കരുത്തു നല്കുന്നത്.ഓരോ എഴുത്തുകാരന്റെയുള്ളിലും ഒരു റിബല്ഉണ്ട്..അരുത് എന്നു പറയുമ്പോള്അതു തന്നെ ചെയ്യിപ്പിക്കുന്ന ഒരാള്‍.എഴുത്തിനും വായനക്കും ഏറെ പ്രതിബന്ധങ്ങളുണ്ട്   .ജീവിക്കുന്ന അന്തരീക്ഷം,തൊഴിലിന്റെയും മറ്റും സമ്മര്ദ്ദങ്ങള്‍,രാഷ്ട്രീയം അങ്ങനെ നിരവധി പ്രശ്നങ്ങള്മറികടന്നാണ് എഴുതുന്നത്.എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത് മുന്നോട്ടു പോകാനുള്ള ഊര്ജ്ജം തരുന്നതാവട്ടെ എഴുതിയേ കഴിയൂ എന്ന ചിന്ത തന്നെയാണ്.മാനസികമായും ശാരീരികമായും ഏറെ തളര്ന്ന സന്ദര്ഭങ്ങള്ഉണ്ടായിട്ടുണ്ട്. ഇനിയൊരിക്കലും എഴുതാനോ വായിക്കാനോ കഴിയില്ലെന്നു ഭയന്ന കാലങ്ങള്ഉണ്ടായിട്ടുണ്ട്.അതില്നിന്നെല്ലാം വിടുതല്തേടി എഴുത്തുമുറിയില്വന്നിരിക്കുമ്പോള്അക്ഷരങ്ങള്പിടിതരാതെ ഒളിച്ചിരുന്നിട്ടുണ്ട്.
3. എഴുത്തിന്റെ രാഷ്ട്രീയം ,പുതിയ കാലം ...മാധ്യമ ലോകം ..Publicity ഇതൊക്കെ എങ്ങനെയെങ്കിലും എഴുത്തിൽ പ്രലോഭനങ്ങളോ സ്വാധീനങ്ങളോ ആകാറുണ്ടോ ?
3.പുതിയ കാലത്തിന്റെ എഴുത്തില്മാധ്യമങ്ങള്ക്കും പബ്ലിസിറ്റിക്കും  രാഷ്ട്രീയത്തിനും ബന്ധങ്ങള്ക്കും വലിയ സ്വാധീനമാണുള്ളത്.എഴുത്തിനേക്കാള്ക്കൂടുതല്ഇത്തരം കാര്യങ്ങളില്ശ്രദ്ധിക്കുന്നവരും ജനശ്രദ്ധ നേടുന്നവരുമുണ്ട്.. പബ്ലിസിറ്റിയില്ലാതെ പുസ്തകങ്ങള്വായനക്കാരുടെ ശ്രദ്ധയിലെത്തുന്നില്ല എന്നതു കൊണ്ടു തന്നെ  സോഷ്യല്മീഡിയയിലൂടെയും മറ്റും അത്യാവശ്യം ഇടപെടുന്നുണ്ട്.എഴുത്തുകാരിയാവുമെന്നു കരുതിയിയിരുന്നില്ല.കുറച്ചു  വായനയുള്ള, അന്തര്മുഖത്വമുള്ള ഒരു കുട്ടിക്കാലമായിരുന്നു എന്റേത്.ആദ്യത്തെ കഥ പ്രസിദ്ധീകരിച്ചപ്പോള്വായനക്കാരില്നിന്നെല്ലാം അഭിപ്രായങ്ങള്വന്നപ്പോഴാണ് എഴുത്ത്   ലോകത്തിനു മുന്നില്വെളിപ്പെടല്തന്നെയാണ് എന്ന അമ്പരപ്പു തോന്നിയത്.അന്തര്മുഖത്വവും അതേസമയം ഉള്ളിലുള്ളത്  ലോകത്തോടു പങ്കിടണമെന്ന ചിന്തയും ചേര്ന്ന ഒരു തരം ആശയക്കുഴപ്പത്തിലായിരുന്നു ഞാന്‍.ഇന്നും എന്റെയുള്ളിലെ അന്തര്മുഖത്വം അതുപോലെത്തന്നെയുണ്ട്..പെട്ടെന്നു തിരിച്ചറിയാന്കഴിഞ്ഞില്ലെങ്കിലും... പൊതുപരിപാടികളില്പങ്കെടുക്കാനും ആള്ക്കൂട്ടബഹളങ്ങളോടും വിമുഖതയുള്ള കൂട്ടത്തിലാണ്.ഒരുപാടു സൗഹൃദങ്ങളില്ല,ഉള്ളവ നിരന്തരം പുതുക്കാറുമില്ല.സ്നേഹക്കുറവു കൊണ്ടല്ല അതെന്ന് എന്നെ അടുത്തറിയാവുന്നവര്ക്കറിയാം.അതുകൊണ്ടൊക്കെത്തന്നെ പബ്ലിസിറ്റിയും മാധ്യമ ശ്രദ്ധയും  പ്രലോഭനമാവാറില്ല.സത്യത്തില്അതെല്ലാം ഉള്ളു കൊണ്ടെന്നെ ഭയപ്പെടുത്താറുമുണ്ട്.  വലിയ പബ്ലിസിറ്റി ലഭിക്കുമ്പോള്എഴുത്തുകാരന്റെ ഉത്തരവാദിത്തവും വലുതാവുകയാണ്.നിരന്തരം മാധ്യമശ്രദ്ധയില്നില്ക്കുന്ന ഒരാള്എഴുത്തില്മോശമാവാന്പാടില്ല.ഇന്ന വിഷയം എഴുതിയാല്ഇത്രമാത്രം ശ്രദ്ധ നേടാം എന്നു പ്രതീക്ഷിച്ച് ഇതുവരെ ഒന്നും എഴുതിയിട്ടില്ല.അല്പ്പം എരിവും പുളിയും കലര്ത്തി ഒരു ചെറു നോവല്എഴുതാമോ ,സ്ത്രീകള്അത്തരം കാര്യങ്ങള്എഴുതിയാല്നല്ല മാര്ക്കറ്റാണ് എന്നു പറഞ്ഞ് ഒരു മാധ്യമപ്രവര്ത്തകന്   വിളിച്ചിരുന്നു ഒരിക്കല്‍..ശരിയായിരിക്കാം. ലൈംഗികതയുള്ള സ്ത്രീ രചനകളോട്് വായനക്കാര്ഏറെ താല്പര്യം കാണിക്കുന്നുണ്ടാവാം. അത്തരം കാര്യങ്ങള്എഴുതില്ല  എന്ന നിര്ബന്ധമൊന്നും ഇല്ല.സന്ദര്ഭങ്ങള്ആവശ്യപ്പെടുന്ന പക്ഷം അത്തരം വിഷയങ്ങള്എഴുതിയിട്ടുമുണ്ട്.പക്ഷേ വിപണിയെ ലക്ഷ്യമാക്കി മാത്രം ലൈംഗികത എഴുതാനാവില്ല.എഴുതുമ്പോള്അത് എങ്ങനെയാണ് വായനക്കാര്കണക്കിലെടുക്കുക,അത് എത്രമാത്രം പ്രശസ്തി തരുമെന്നൊന്നും ആലോചിക്കാറില്ല.
4.ജീവിതം -കഥ -ഭയം -യാഥാർഥ്യം ?
4. എഴുതുമ്പോള്ആരുടെയൊക്കെയോ ജീവിതങ്ങളാണ് എന്നിലൂടെ കടന്നു പോകുന്നത്.അതുപക്ഷേ എന്റെ അറിവോടെയല്ല.എഴുതിക്കഴിഞ്ഞ് കഥ പ്രസിദ്ധീകരിക്കുമ്പോള്അത് എന്റെ ജീവിതമായിരുന്നു,നിങ്ങളെങ്ങിനെ അറിഞ്ഞുവെന്ന് ചോദിച്ച് ചിലര്മുന്നിലെത്താറുണ്ട്.അവിശ്വസനീയതയോടെയാണ് അവരുടെ വാക്കുകള്കേള്ക്കുന്നത്.മനുഷ്യന്റെ അടിസ്ഥാനവികാരവിചാരങ്ങളെല്ലാം കാലദേശങ്ങള്ക്കതീതമായി സമരസപ്പെട്ടു കിടക്കുന്നതു കൊണ്ടാവാം താദാത്മ്യം.ഗുജറാത്ത് കലാപത്തിനു ശേഷം എഴുതിത്തുടങ്ങിയ നോവല്ദുനിയയില്ദാരിദ്ര്യം കൊണ്ട് തീവ്രരാഷ്ട്രീയതയിലേക്കെത്തിപ്പെടുന്ന ഒരു പെണ്കുട്ടിയുടെ ജീവിതമെഴുതിക്കൊണ്ടിരിക്കെയാണ് ഇഷ്റത് ജഹാന്ഷെയ്ക്കിന്റെയും പ്രാണേഷ് കുമാറിന്റെയും കൊലപാതകം നടന്നത്.എഴുതിപ്പൂര്ത്തിയാക്കിക്കൊണ്ടിരുന്ന നോവലിലെ കഥാപാത്രത്തിന്് ഇഷ്റത്തുമായി ഉണ്ടായിരുന്ന സാമ്യം അമ്പരിപ്പിക്കുന്നതായിരുന്നു. ഭാവനയില്നിന്ന് ഞാന്ഒരാളെ സൃഷ്ടിക്കുമ്പോള്അതുപോലൊരു ജീവിതം ഒരാള്ജീവിക്കുന്നുണ്ടായിരുന്നു എന്ന തിരിച്ചറിവ് അമ്പരപ്പിക്കുന്നതായിരുന്നു.അതുപോലെ ഓട്ടോഗ്രാഫ് എന്ന കഥയുടെ വിവര്ത്തനം വായിച്ച് അന്യസംസ്ഥാനക്കാരനായ ഒരാള്പറയുകയുണ്ടായി അത് അയാളുടെ ജീവിതത്തില്ഉണ്ടായ ഒരു സന്ദര്ഭമാണ് എന്ന്.അതുകൊണ്ടുമാത്രമാണ് കഥയുടെ സ്രഷ്ടാവിനെ തേടിപ്പിടിച്ച് സംസാരിക്കാന്താല്പര്യപ്പെട്ടതെന്ന് അയാള്പറയുമ്പോഴും ഇതേ അമ്പരപ്പാണ്.എഴുത്തില്നാമറിയാത്ത ഒരു അജ്ഞാതശക്തിയുടെ ഇടപെടലുകളുണ്ടെന്ന് വിശ്വസിക്കുന്നു.മറ്റുള്ളവരുടെ ജീവിതവും വികാര വിചാരങ്ങളും നമ്മളെക്കൊണ്ട് എഴുതിപ്പിക്കുന്ന ഒരാള്‍.
5.ഓരോ എഴുത്തുകാരനും /എഴുത്തുകാരിക്കും എഴുത്തിന്റെ വഴികൾ ,creative process വ്യത്യസ്തമായിരിക്കുമല്ലോ !
ഏറ്റവും വൈകാരികവും സ്വകാര്യവുമായ എഴുത്തു വഴികളെക്കുറിച്ച് പറയൂ .
5.എഴുതിത്തുടങ്ങുന്നതിനും മുമ്പേ കഥാപാത്രങ്ങള്കൂടെ നടന്നിരുന്നു. .വീടിനു മുന്വശത്തെ റോഡിലൂടെ വൈകുന്നേരങ്ങളില്ജീവിതം ഒഴുകുന്നത് കണ്ടു നില്ക്കുന്നത് ഏറെ ഇഷ്ടമുള്ള കാര്യമായിരുന്നു.കൂലിപ്പണികഴിഞ്ഞ്  കള്ളു ഷാപ്പിലേക്കു പതുങ്ങി വരുന്നവര്‍,തര്ക്കിച്ച് അടിപിടി കൂടുന്നവര്‍,ലഹരിയുടെ പിന്ബലത്തില്ദേഷ്യമുള്ളവരെയെല്ലാം തെറിവിളിച്ചു നടന്നുപോകുന്നവര്‍,അമ്മിനിക്കാടന്മലകളില്നിന്നു നാട്ടിലേക്കിറങ്ങുന്ന ആളന്മാര്‍, ശരീരവില്പ്പനക്കാരികള്‍...പിന്നീടെപ്പോഴോ ഉയര്ത്തെഴുന്നേല്ക്കുന്നതിനായി അവരെല്ലാം പലപ്പോഴായി മനസ്സില്പതിഞ്ഞിരിക്കണം.ഓരോ കഥയിലും കണ്ട കാഴ്ചകളും ജീവിതങ്ങളും എഴുത്തില്പലപ്പോഴായി വന്നു ചേര്ന്നു.                             
എഴുതുന്ന സമയത്തും പിന്നീടുമെല്ലാം തീവ്രവേദന തന്ന കഥയാണ്   പ്ലേ സ്റ്റേഷന്‍. കഥ  ഉറക്കം കെടുത്തി,കരയിച്ചു എന്ന് പലരും പറഞ്ഞപ്പോള്ആഹ്ലാദമാണോ ആത്മനിന്ദയാണോ സങ്കടമാണോ ഉള്ളിലുണ്ടാവുന്നത് എന്നറിയാനാവില്ല.ഒഴിവാക്കാനാവാത്ത ഒരു യാത്രക്കു ശേഷം കൊച്ചിയില്നിന്നും ഏറെ വൈകി വീട്ടിലെത്തിയ ഒരു രാത്രി. പനിയും കടുത്ത ക്ഷീണവും വല്ലാതെ അലട്ടുന്നുണ്ടായിരുന്നു.അതിനെല്ലാമുപരിയായി എന്തെന്നറിയാത്ത ഒരു അസ്വസ്ഥത  കാര്ന്നു തിന്നുന്നുണ്ടായിരുന്നു.ഒന്നിലും ആഹ്ലാദം കണ്ടെത്താനാവാത്ത ഒരു മാനസികാവസ്ഥ.എന്തോ സംഭവിക്കാന്പോകുന്നുവെന്ന  ആധി.അര്ദ്ധരാത്രിയെപ്പോഴോ വീട്ടിലെത്തി കിടക്കയിലേക്കു വീഴുകയായിരുന്നു..രാവിലെ പത്രമെടുത്തു നോക്കിയപ്പോള്എറണാകുളം ഷൊര്ണൂര്പാസഞ്ചറില്നിന്ന് ഒരു പെണ്കുട്ടി റെയില്പ്പാളത്തില്വീണു കിടക്കുന്നതായും പീഢിപ്പിക്കപ്പെട്ടതായും വാര്ത്തയുണ്ടായിരുന്നു.ഉള്ളില്പറഞ്ഞറിയിക്കാനാത്ത ഒരു ഭയമാണ് ഉണ്ടായത്.മണിക്കൂറുകള്ക്കു മുമ്പേ കടന്നു പോയ വഴിയില്ഒരു പെണ്കുട്ടിയുടെ ജീവിതം ചതഞ്ഞരഞ്ഞു പോയിരിക്കുന്നു. പിറ്റേന്നുമുതലാണ് വാര്ത്തയുടെ ഭീകരത പുറത്തു വന്നത്.വിവാഹസ്വപ്നങ്ങളുമായി വീട്ടിലേക്കു പോകുന്ന   പെണ്കുട്ടി.  അവളുടെ സ്വപ്നങ്ങളിലേക്ക് അതിക്രമിച്ചു കയറിയ ഒറ്റക്കൈയ്യന്‍.രക്ഷിക്കാന്കഴിയുമായിരുന്നിട്ടും ശ്രദ്ധിക്കാതിരുന്ന സഹയാത്രികരുടെ മൗനമായിരുന്നു അതിനേക്കാളേറെ ഭയപ്പെടുത്തിയത്.പ്രിയപ്പെട്ടൊരാളുടെ വേര്പാടു പോലെ സൗമ്യയുടെ മരണം എന്നെ തളര്ത്തി..
ദിവസങ്ങളില്ത്തന്നെയായിരുന്നു പ്രിയപ്പെട്ടൊരു സുഹൃത്തിന്റെ അപ്രതീക്ഷിതമായ മരണം..എല്ലാം കൂടി മനസ്സിനെയും ശരീരത്തേയും വല്ലാതെ തളര്ത്തി.ഓഫീസില്നിന്ന് അവധിയെടുത്ത് വിശ്രമിച്ച നാളുകള്‍.എന്തെങ്കിലും വായിക്കാനോ എഴുതാനോ കഴിയുന്നില്ലായിരുന്നു.പകലുകളില്വീട് നിശ്ശബ്ദമാകുമ്പോള്കിടപ്പുമുറിയുടെ ജനാല തുറന്നിട്ട് പുറത്തെ പച്ചപ്പിലേക്കു നോക്കി വെറുതെയിരുന്ന അപരാഹ്നങ്ങള്‍.പതിയെ സ്വാസ്ഥ്യത്തിന്റേതായ ചെറുകാലൊച്ചകള്ഉള്ളിലൂടെ കടന്നു പോകാന്തുടങ്ങി.
കലങ്ങിക്കിടക്കുന്ന മനസ്സ് പതിയെ ശാന്തമാകുന്നു. എന്തൊക്കെയോ അവ്യക്തമായി കടന്നുവരുന്നു.സെക്സ് ടോയ്സിനെക്കുറിച്ച് അക്കാലത്ത് ഒരു ധാരണയുമില്ല.വിദേശത്തെവിടെയോ അത്തരം കളിപ്പാട്ടങ്ങള്ഉണ്ടെന്ന് വായിച്ചു കേട്ട അവ്യക്തമായ ഒരോര്മ്മയേ ഉള്ളൂ.പീഢനത്തിനിരയായി മരിക്കുന്ന പെണ്കുട്ടികള്ക്കു പകരം കാമഭ്രാന്തു പിടിച്ചവന് സെക്സ് ടോയ് കിട്ടിയാല്ഫലപ്രദമാവുമോ എന്ന ചിന്ത എവിടെനിന്നാണെന്നെ തേടിയെത്തിയതെന്നറിയില്ല.
മകള്നഷ്ടപ്പെട്ട ഒരച്ഛന്മുന്നിലേക്കു വരുന്നു.സെക്സ് ടോയ്സ് സൗജന്യമായി നല്കി ഒരു പെണ്കുട്ടിയുടെ ജീവനെങ്കിലും രക്ഷിക്കാനാവുമോ എന്ന് ഉള്ളുരുകി വിലപിക്കുന്നു..ഉള്ളില്വന്നതെല്ലാം കടലാസിലേക്കു പകര്ത്തുമ്പോള്അത് കഥയാവുമെന്നൊന്നും ആലോചിച്ചതേയില്ല.എഴുതിക്കഴിഞ്ഞപ്പോള്വലിയ ആശ്വാസം തോന്നി.വലിയൊരു ഭാരം ഉള്ളില്നിന്നിറങ്ങിപ്പോയപോലെ.
കഥയെഴുതുമ്പോള്സഹോദരീ നിങ്ങള്കരഞ്ഞിരുന്നോ എന്ന് ഒരു വായനക്കാരന്ചോദിക്കുകയുണ്ടായി. കഥയെക്കുറിച്ച് ആരെങ്കിലും സൂചിപ്പിക്കുമ്പോഴെല്ലാം ഞാന്ഉള്ളു കൊണ്ട് കരഞ്ഞു കൊണ്ടിരിക്കുകയാണ്  .ഒരു സദസ്സിലും പ്ലേ സ്റ്റേഷന്  ഭംഗിയായി വായിക്കാന്എനിക്ക് ഇപ്പോഴും കഴിയാറില്ല.എഴുതുന്ന കാലത്ത് അനുഭവിച്ച എല്ലാ പീഢകളും ഓരോ വായനയിലും അതെന്നെ അനുഭവിപ്പിക്കുന്നു
നിരന്തരം കാണുന്ന കാഴ്ചകളില്നിന്ന് ചിലപ്പോള്അവിചാരിതമായി കഥകള്വരുന്നു.ജീവിതത്തിലൊരു തവണ മാത്രം കണ്ടവരില്നിന്നും ചിലപ്പോള്കഥ പിറക്കുന്നു.ഒരാശുപത്രിയുടെ മുന്നില്നിന്ന് ബസില്കയറിയ വാര്ദ്ധക്യത്തിലെത്തിയ രണ്ടു സ്ത്രീകള്‍.വളരെക്കാലത്തിനു ശേഷം കണ്ട സുഹൃത്തുക്കളെപ്പോലെ പരിസരം മറന്ന് സംസാരിക്കുകയായിരുന്നു അവര്‍.ടീനേജ് പെണ്കുട്ടികള്ധരിക്കുന്നതു പോലെ കടും നിറമുള്ള ഒരു സ്പോര്ട്സ് ഷൂ ആണ് അതിലൊരാള്ധരിച്ചിരുന്നത്.ആകെ അഞ്ചോ പത്തോ മിനിട്ടാണ് ഞാന്അവര്ക്കൊപ്പം യാത്ര ചെയ്തത് .വീട്ടിലെത്തി കുറെ ദിവസങ്ങള്ക്കു ശേഷം ഞാനവരെക്കുറിച്ച് ഒരു കഥയെഴുതി.പതിനാറു വയസിതിനിലെ..ഇനി അവരെക്കണ്ടാല്എനിക്ക് തിരിച്ചറിയാനാവില്ല.അവരെക്കുറിച്ച് ഞാന്എഴുതിയതായി അവര്ക്കുമറിയില്ല.ഇതെല്ലാം എഴുത്തിന്റേതുമാത്രമായ സ്വകാര്യ സന്തോഷങ്ങളും വേദനകളുമാണ്.ഓരോ കഥയിലും കഥാപാത്രത്തിലും നോവും ആഹ്ലാദവുമുണ്ട്.
6.താങ്കൾ എന്തിനു എഴുതുന്നു ?
6..പെട്ടെന്നു സൗഹൃദം സ്ഥാപിക്കാനുള്ള വിമുഖത,അടുപ്പമുള്ളവരോടു പോലും മനസ്സു തുറക്കാനാവാത്ത സങ്കോചം, ഉള്ളില്ആര്ത്തിരമ്പുന്ന ആകുലതകളും വിഷാദവും എതിര്പ്പുകളും..ചുറ്റുമുള്ള ജീവിതത്തോട് സമരസപ്പെടാനാവാതെ കൂട്ടിക്കാലം മുതല്ഞാന്അസ്വസ്ഥതയനുഭവിച്ചു.അതില്നിന്നു രക്ഷപ്പെടണമെങ്കില്ഒന്നുകില്ഉന്മാദത്തിന്റെ താക്കോല്അല്ലെങ്കില്അക്ഷരങ്ങളുടെ പച്ചപ്പ് വേണമായിരുന്നു.എന്റെയുള്ളിലൂടെ യാതൊരു പരിമിതിയുമില്ലാതെ നടത്തുന്ന യാത്രയാണ് എഴുത്ത്..സമൂഹത്തോടും എന്നോടുമുള്ള ചോദ്യങ്ങള്തന്നെയാണത്.ചുറ്റുമുള്ള കാഴ്ചകളും സാഹചര്യങ്ങളും ആകുലപ്പെടുത്തുമ്പോഴാണ് എഴുതിപ്പോകുന്നത്.അനീതിയും അവഗണനയും നിരാസവും നിസ്സഹായതയും നിറയുന്ന ലോകത്ത് സ്നേഹം കൊണ്ട് പിടിച്ചു നില്ക്കാന്ബദ്ധപ്പെടുന്നവരാണ് എന്റെ കഥാപാത്രങ്ങളധികവും.മദവും മത്സരവും കാപട്യവും അനീതിയും നിറഞ്ഞ ഒരു ലോകം,അതിനു സമാന്തരമായി സ്നേഹം കൊണ്ട് വ്യഥിതരായവരുടെ മറ്റൊരു ലോകമാണ്  ആവിഷ്ക്കരിക്കാന്ശ്രമിക്കുന്നത്.ചുറ്റുപാടുമുള്ള ലോകത്തോടു സംവേദിക്കാനുള്ള ഇടം കൂടിയാണ് എഴുത്ത്.വര്ഗ്ഗീയത,മതം,സ്ത്രീകളുടേതുമാത്രമായ  ആകുലതകള്‍,പാര്ശ്വവല്ക്കരിക്കപ്പെട്ടവരുടെ വ്യഥകള്‍,പ്രണയം, മനുഷ്യബന്ധങ്ങളിലെ വൈകാരികതകള്അതൊക്കെയാണ് എഴുത്തിലൂടെ ആവിഷ്ക്കരിക്കാന്ശ്രമിക്കുന്നത്.
7.ലോകത്തിലെ എല്ലാ സാഹിത്യ ശാഖകളും പ്രമേയമാ യി പ്രണയത്തെയും രതിയെയും ഹിംസയെയും  പല രീതിയിൽ ആവിഷ്കരിച്ചിട്ടുണ്ട് .പുതിയ മലയാള കഥാ ലോകം പ്രണയത്തെ വിട്ടു കളയുന്നുണ്ടോ ?കേരളീയ സമൂഹ ഘടനയിൽ നൂറ്റാണ്ടിൽ സംഭവിച്ച മാറ്റങ്ങൾ ആണോ ഇതിനു കാരണം
7.നവ മലയാള കഥാലോകത്ത് പ്രണയത്തിന് പ്രാധാന്യം ഇല്ലാതായിട്ടുണ്ട് എന്നത് യാഥാര്ത്ഥ്യമാണ്.അതേസമയം രതിയും ഹിംസയും കഥകളില്അധികരിക്കുന്നുമുണ്ട്.കേരളീയ സമൂഹ ഘടനയിലെ മാറ്റങ്ങള്തന്നെയാണ് സമകാലികമായ എഴുത്തിലും പ്രതിഫലിക്കുന്നത്.സൗഹൃദത്തിന്റെ മറുവശം പോലെയാണ് ഇന്ന് പ്രണയം.അത് പ്രകടിപ്പിക്കാനും പങ്കുവെയ്ക്കാനും കൂടുതല്തുറന്ന സാഹചര്യങ്ങളുണ്ട്. പ്രായോഗികത അന്വേഷിക്കുന്നവരാണ് കൂടുതലും.എല്ലാ സാഹചര്യങ്ങളും ഒത്തിണങ്ങിയാല്പ്രണയം,വിവാഹം എന്ന രീതിയിലാണ് പോകുന്നത്.(അന്ധമായ പ്രണയം ഇല്ല എന്നല്ല,അപൂര്വ്വമായി അത്തരം ബന്ധങ്ങളുമുണ്ട്)പ്രണയത്തോടും സൗഹൃദങ്ങളോടുമുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും ഒരു പരിധി വരെ മാറിയിട്ടുണ്ട്.ഓരോ തലമുറയുടെയും പ്രണയവും സൗഹൃദവും അന്വേഷിച്ചാല്അത് കൂടുതല്തുറവികളിലേക്കു പോകുന്നതായി തിരിച്ചറിയാനാവും.മുമ്പ് കഥകളിലും സിനിമകളിലും കണ്ട് നിര്വൃതിയടഞ്ഞിരുന്ന പ്രണയങ്ങള്ക്ക് വളരാന്ഇന്ന്  ആധുനികമായ ആശയവിനിമയോപാധികളും സ്വാതന്ത്ര്യവും പൊതുവിടങ്ങളുമുണ്ട്.പഴയ കാലത്തെപ്പോലെ ഒരു പ്രണയം തകര്ന്നതു കൊണ്ട് ജീവിതം അവസാനിച്ചുവെന്ന ചിന്തയൊന്നും ഇല്ല.പ്രായോഗികതയോടെ അടുത്ത അദ്ധ്യായത്തിലേക്കു പോകുക എന്നതാണ് പുതുകാലത്തിന്റെ കാഴ്ചപ്പാട്.
പ്രണയത്തില്  മാത്രമല്ല എല്ലാ ബന്ധങ്ങളിലും ഈയൊരു അവസ്ഥ അനുഭവപ്പെടുന്നുണ്ട്.കുറെ വര്ഷം മുമ്പു വരെ ഒരു വ്യക്തിയുടെ മരണം ഒരു കുടുംബത്തിലോ സമൂഹത്തിലോ ഉണ്ടാക്കിയിരുന്ന ആഘാതം വളരെ വലുതായിരുന്നു.ഇന്നു പക്ഷെ അങ്ങനെയല്ല.കുറഞ്ഞ കാലത്തിനുള്ളില്ത്തന്നെ ആളുകള്അതുമായി പൊരുത്തപ്പെടുകയും സാധാരണജീവിതത്തിലേക്കിറങ്ങുകയും ചെയ്യും.ഭര്ത്താവോ ഭാര്യയോ കുട്ടിയോ മരിച്ച് രണ്ടോ മൂന്നോ ദിവസങ്ങള്ക്കുള്ളില്ത്തന്നെ ആളുകള്സോഷ്യല്മീഡിയയിലൊക്കെ സജീവമാകുന്നത് കണ്ടിട്ടുണ്ട്.അത്തരം മാനസികാവസ്ഥ ഉണ്ടാവുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്കഴിയുന്നില്ല.പ്രണയത്തിലും ഇതേ മനോഭാവം വല്ലാതെ വന്നിട്ടുണ്ട്.പ്രണയത്തിന്റെ തീവ്രത കുറയുന്ന സമൂഹത്തിലാണ് മൃഗീയത വര്ദ്ധിക്കുന്നത്.ഉള്ളില്പ്രണയമുള്ളവര്ക്ക് ആരെയും വേദനിപ്പിക്കാനാവില്ല.അവര്ക്ക് ലോകത്തോടു മുഴുവന്പ്രണയമാണ്.അതില്ലാതാവുമ്പോള്അതിനേക്കാള്പ്രാധാന്യം രതിക്കും ഹിംസക്കുമാകുന്നത് സ്വാഭാവികമാണ്.
8.ദാർശനികതയുടെ ഭൂതകാലവും വർത്തമാനവും മനുഷ്യ പരിസരങ്ങളിലേക്ക് പരത്തുന്ന പരിണാമങ്ങളുടെ സൂക്ഷ്മ നിരീക്ഷണങ്ങളെക്കാൾ ,
ആവിഷ്ക്കാരത്തിന്റെ ആനന്ദമാണോ കാലം ആവശ്യപ്പെടുന്നത് ?
8. .ഇതിവൃത്തത്തേക്കാള്ആവിഷ്ക്കാരത്തിലാണ് പുതിയ കാലത്തിന്റെ താല്പര്യം.ദാര്ശനികവും വസ്തുനിഷ്ഠവുമായ ആഖ്യായികകളെക്കാള്ആവിഷ്ക്കാരത്തിലെ പുതുമകളും ലാളിത്യവുമാണ് കാലം ആവശ്യപ്പെടുന്നത്.
9.എഴുത്തിനെയും ആഖ്യാനത്തെയും ഭാവുകത്വത്തെയും  സംബന്ധിക്കുന്ന പുതിയ സ്വപ്നങ്ങൾ എന്താണ് ?



9.ആഗ്രഹിക്കുന്ന കാര്യങ്ങള്ആഗ്രഹിക്കുന്ന രീതിയില്വേണ്ട സമയത്ത് എഴുതാനും പ്രസിദ്ധീകരികരിക്കാനുമാവണം.കൂടുതല്വായിക്കാനും ചിന്തിക്കാനും കുറച്ചു മാത്രം എഴുതാനും പ്രസിദ്ധപ്പെടുത്താനുമാണ് ശ്രമിക്കുന്നത്.എന്നില്ത്തന്നെയുള്ള കുറേ ധാരണകള്‍,ആവര്ത്തനങ്ങള്‍.ശൈലികള്ഇവയില്നിന്നെല്ലാം മാറി നിന്ന് എഴുതാനാണ് ഇപ്പോള്ആഗ്രഹിക്കുന്നത്.
10.സമകാലികത -പോപ്പുലാരിറ്റി hunt -media politics -
എവിടെയാണ് എഴുത്തിന്റെ ഇടം ?
10..കലാരംഗം മൊത്തത്തില്മലിനമായിരിക്കുന്നു എന്ന് ഓരോ മേഖലയിലും പ്രവര്ത്തിക്കുന്നവര്പറയുന്നു.പോപ്പുലാരിറ്റിക്കു വേണ്ടി എന്തു ചെയ്യാനും മടിയില്ലാത്ത ഒരു അവസ്ഥ ഇന്നുണ്ട്. സാഹിത്യത്തില്മാത്രമല്ല സിനിമയിലും ഒക്കെ ഇതിനേക്കാള്ഭീകരമായ അവസ്ഥയാണ്. പത്രമാസികകളും ദൃശ്യമാധ്യമങ്ങളും വ്യക്തമായ ഉദ്ദേശ്യത്തോടെ (മാനിപ്പുലേറ്റഡ്) വാര്ത്തകളും വിവാദങ്ങളും സൃഷ്ടിക്കുന്നു.പിന്നീട്  സോഷ്യല്മീഡിയയില്കോലാഹലങ്ങള്ഉണ്ടാക്കുന്നു.കുറച്ചു കാലംമുമ്പ് മതമൗലികവാദികള്ഭീഷണിപ്പെടുത്തിയെന്നു പറഞ്ഞ ഒരു പുസ്തകം വായിച്ച പലരും  പറ്റിക്കപ്പെടുകയായിരുന്നു എന്ന് സങ്കടത്തോടെ അഭിപ്രായപ്പെട്ടത്    ഓര്ക്കുന്നു.കേരളത്തില്മതമൗലികവാദികള്ഇല്ല എന്നു പറയുന്നില്ല.പക്ഷെ ഗൗരവമായി സാഹിത്യം വായിക്കുന്നവര്അത്തരക്കാരിലുണ്ടെന്നു തോന്നുന്നില്ല.ഇതുവരെ അനുഭവപ്പെട്ടിട്ടുമില്ല.അതേസമയം മതമൗലികവാദികളുടെ ആധിക്യമുള്ളതാണ് സോഷ്യല്മീഡിയ.എത്ര പെട്ടെന്നാണ് ഒരു പോസ്റ്റിന്റെയോ അഭിപ്രായത്തിന്റെയോ പേരില്ആളുകള്സോഷ്യല്മീഡിയയില്വയലന്റായിത്തീരുന്നത്.അപക്വമായ സമീപനം കൂടിയാണ്  ഇത്തരക്കാരുടേത്.അതുകൊണ്ടു തന്നെ സോഷ്യല്മീഡിയയില്വ്യക്തമായ ഉദ്ദേശ്യത്തോടെ ഒരു   രചന വിവാദമാക്കുമ്പോള്ഇത്തരക്കാര്ഒരുപക്ഷെ ഇടപെടുന്നുണ്ടാവാം.കേരളത്തിലെ ഇപ്പോഴത്തെ അന്തരീക്ഷം അത്ര നിഷ്ക്കളങ്കമല്ല എന്നതു ശരിയാണ് പക്ഷേ ഒരു ഗൗരി ലങ്കേഷോ,കല്ബുര്ഗിയോ,പന്സാരെയോ ഇന്നത്തെയവസ്ഥയില്കേരളത്തിലുണ്ടാവുമെന്ന് ഭയം തോന്നിയിട്ടില്ല..മതങ്ങള്ക്കുള്ളിലെ വിഴുപ്പുകളെക്കുറിച്ച്,ശരീരത്തേയും രതിയെയും കുറിച്ച് ,രാഷ്ട്രീയത്തിലെ അന്യായങ്ങളെക്കുറിച്ച് ഇപ്പോഴും സജീവമായി എഴുത്തുകള്വരുന്നുണ്ട്. താല്പര്യമുള്ളവര്അറച്ചു നില്ക്കാതെ തുറന്നെഴുതുന്നുമുണ്ട്. രചനയുടെ മുഴുവന്ഉത്തരവാദിത്തവും എഴുതുന്ന ആള്ക്കു തന്നെയാണ്.അത് പുറംലോകത്തെത്തുമ്പോള്പ്രതികരണങ്ങള്പലവിധത്തിലാവാം.അതിന്റെ ഗുണവും ദോഷവും ഉള്ക്കൊള്ളാന്എഴുത്തുകാര്ക്ക് ആര്ജ്ജവമുണ്ടാവണം..വിവാദങ്ങള്ഉണ്ടാക്കുന്ന പുസ്തകങ്ങള്മാത്രം തേടിപ്പിടിച്ച് വായിക്കുന്നവരുണ്ട്. അതിന്റെ സത്യാവസ്ഥ മനസ്സിലാകുന്നതോടെ കൃതിയോടുള്ള താല്പര്യവും ഇല്ലാതാവും.കൂടാതെ മികച്ച എഴുത്തുകാരെക്കൊണ്ട് ബാലിശമായ രചനകള്ഉണ്ടാക്കി മഹത്തരമെന്ന പേരില്ആഘോഷിക്കുന്നതും ഇന്നു സര്വസാധാരണമായിട്ടുണ്ട്. കാലങ്ങളായി അവരെ വായിക്കുന്നവര്ക്ക് ഇത്തരം രചനകള്നിരാശ മാത്രമേ നല്കുകയുള്ളൂ.അതുപോലെ പുരസ്കാരങ്ങള്ക്ക് ഇന്ന്   വലിയ പ്രാധാന്യമുണ്ട് .അത് പോപ്പുലാരിറ്റിയിലേക്കുള്ള എളുപ്പവഴിയാണ്. അവാര്ഡിനു വേണ്ടി രചനകള്ക്ഷണിച്ചപ്പോള്തല്പ്പരകക്ഷികള്ക്കു വേണ്ടി നിരന്തരം ശല്യപ്പെടുത്തിയ വി പി കളുടെ ബാഹുല്യം കണ്ട് അമ്പരന്നുപോയി എന്ന് സാംസ്കാരികപ്രവര്ത്തകരായ സുഹൃത്തുക്കള്പറഞ്ഞുകേട്ടിട്ടുണ്ട്.ഇന്ന്  മാധ്യമങ്ങളുടെ താല്പര്യങ്ങളാണ് വലിയൊരളവു വരെ എഴുത്തുകാരനെ വളര്ത്തുന്നതും തളര്ത്തുന്നതും. ഇതിനോടൊന്നും സമരസപ്പെടാനാവാത്തവര്ചിലപ്പോഴൊക്കെ വിഷാദത്തിലേക്കും ആത്മഹത്യയിലേക്കും വഴി മാറിപോകുന്നുണ്ട് .ഇതിനെല്ലാമിടയില്ആത്മാവു നഷ്ടപ്പെടുന്നത് അക്ഷരങ്ങള്ക്കാണ് എന്നത് മനസ്സിലാക്കപ്പെടാതെ പോകുന്നു. എങ്കിലും നേരിന്റെ തിളക്കമുള്ള അക്ഷരങ്ങള്ഏതിരുട്ടിലും പ്രകാശിക്കാതിരിക്കില്ല എന്ന പ്രത്യാശ അവസാനിക്കുന്നില്ല.അതുകൊണ്ടാണ് എഴുതുന്നവര്നിരാശരാവാതെ എഴുത്തു തുടരുന്നതും.
                        ..........................................